ഉറക്കെ പറയുന്നവരെ ഭയക്കുന്നതെന്തിന്
_സഹീര്‍ കാരന്തൂര്
അധികാര പ്രമത്തത ചോദ്യം ചെയ്തതിന്റെ പേരില്‍ ഭരണവര്‍ഗത്തിന്റെ അനിഷ്ടത്തിനും വേട്ടയാടലിനും ഇരയാകേണ്ടി വരുന്നതാണ് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ വര്‍ത്തമാന കാല മുഖം. വിനോദ് വര്‍മ്മയെന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ് രാജ്യത്തെ മാധ്യമ പ്രവര്‍ത്തന മേഖലയില്‍ ചില ഭയപ്പാടുകള്‍ ഇളക്കി വിട്ടിട്ടുണ്ടെന്നതാണ് വസ്തുത. ഗാസിയാബാദിലെ വസതിയില്‍ വെച്ചാണ് ഒക്ടോബര്‍ 27 ന് യാതൊരു മുന്നറിയിപ്പുമില്ലാതെ വിനോദ് വര്‍മ്മ അറസ്റ്റ് ചെയ്യപ്പെടുന്നത്. ബന്ധുക്കള്‍ നിസ്സഹാരായി നോക്കി നില്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ പോലീസ് സ്‌റ്റേഷനില്‍ അടച്ചിട്ട വിനോദ് വര്‍മ്മയെ തന്റെ അഭിഭാഷകരോട് പോലും സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിച്ചില്ല. നിരവധി മാധ്യമപ്രവര്‍ത്തകരും എഡിറ്റര്‍മാരും സ്റ്റേഷനില്‍ വിനോദ് വര്‍മ്മയെ കാണാന്‍ ശ്രമിച്ചെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ട് അതിനെല്ലാം പോലീസ് തടയിട്ടു. അധികാര വര്‍ഗത്തിന്റെ അപ്രീതിക്കിരയാവുന്ന മാധ്യമ പ്രവര്‍ത്തനമാണ് നിങ്ങള്‍ നടത്തുതെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ എന്തായിരിക്കുമെന്നതിന്റെ കൃത്യമായ സന്ദേശം ആ കേസ് നല്‍കുന്നു.
കല്‍ക്കട്ട ക്രോണിക്കിള്‍’ പത്രത്തിന്റെ പത്രാധിപനായാണ് ജെയിംസ് സില്‍ക്ക് ബക്കിംഗ് ഹാം ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലെത്തുന്നത്. എന്നാല്‍ അധികം താമസിയാതെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ജെയിംസ് സില്‍ക്കിന് കല്‍ക്കട്ടയില്‍നിന്ന് തിരിച്ച് ഇംഗ്ലണ്ടിലേക്ക് തന്നെ പോകേണ്ടിവന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യനാളുകളില്‍ സംഭവിച്ചത് മോദി ഭരണകാലത്തും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
ഭരണകൂടം മാധ്യമങ്ങളെ ഭയക്കുന്നതിന്റെ ശക്തമായ തെളിവുകള്‍ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുക്കയാണല്ലോ. കഴിഞ്ഞ ദിവസം കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം മാധ്യമ ഭീതി അധികാരികളെ വേട്ടയാടുന്നുവെന്ന് തന്നെയാണ് തെളിയിക്കുന്നത്. മതിയായ രേഖകളുടെ പിന്‍ബലത്തോടയല്ലാതെ, മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും ഈ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് അഭിപ്രായപ്രകടനങ്ങളില്‍ ആധികാരികത വരുത്താനുള്ള ലക്ഷ്യത്തോടെയല്ല, ഭരണത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന്‌തൊന്നും പുറത്തു പോകാതെ കോട്ടകെട്ടി ഭദ്രമാക്കുക. ഉദ്യോഗസ്ഥരുടെ വായ അടപ്പിക്കുക. എന്നൊക്കെയുള്ള ദുഷ്ടലാക്കുകളോടെയാണ്.
മാധ്യമങ്ങള്‍ അഭിപ്രായം തേടി സമീപിച്ചാല്‍ വകുപ്പ് മന്ത്രിയുടെയോ മേധാവിയുടെയോ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേവും മന്ത്രാലയം നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ പി.ഐ.ബി (പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ) യെ സമീപിക്കാന്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറയണം

ഇത് ആദ്യമായല്ല മോദി മന്ത്രിസഭയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാറിലെ വിവരങ്ങള്‍ക്ക് കൈകാര്യം ചെയ്യുത് സംബന്ധിച്ച കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും മാധ്യമങ്ങളെ കൈകാര്യ ചെയ്യുതില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 2014 ല്‍ മോദി അധികാരത്തിലെത്തിയ ശേഷം മന്ത്രിസഭാംഗങ്ങള്‍ക്ക് ആദ്യം നല്‍കിയ നിര്‍ദ്ദേശവും മാധ്യമങ്ങളോട നേരിട്ട സംസാരിക്കരുതെന്നായിരുന്നു. നേരത്തെ സര്‍ജിക്കല്‍ സട്രൈക്ക് നടന്ന സമയത്തും വിദഗ്ദാഭിപ്രായങ്ങള്‍ പറയരുതെന്ന നിര്‍ദ്ദേശം മോദി തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു.
നഗ്നമായ അഴിമതി ആരോപണത്തിനു വിധേയനായ ജെയ്ഷായുടെ മാനനഷ്ടക്കേസില്‍ തീര്‍പ്പു കല്‍പിക്കുന്നതുവരെ, അതേപ്പറ്റി മാധ്യമങ്ങള്‍ കാണുകയോ, അറിയുകയോ പറയുകയോ പാടില്ലെന്ന് തീരുമാനിക്കുന്നതിനു പിന്നിലെ യുക്തി എന്താണ്? ഏതെങ്കിലും ഒരു സാധാരണ പൗരന്‍ നല്‍കുന്ന സമാനമായ മാനനഷ്ടക്കേസില്‍ ഭരണകൂടം ഇതുപോലൊരു നിലപാടു കൈ കൊണ്ടതായി അറിവില്ല.
ഇന്ത്യന്‍ പ്രധാനമന്ത്രിയും, ഒരു സാധാരണ പൗരനും കോടതിയുടെയും നിയമത്തിന്റെയും മുന്നില്‍ സമന്മാരാണ് എന്നാണ് നമ്മുടെ നിയമം പറയുന്നത്. നാമെല്ലാം ഇത് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതുമാണ്.
എന്നാല്‍ രാജ്യം ഭരിക്കുന്ന ബിജെപിയുടെ ദേശീയ പ്രസിഡന്റ് അമിത്ഷായുടെ മകനാണ് ജെയ്ഷാ എന്നതുകൊണ്ടു മാത്രം, നിയമം ജെയ്ഷായ്ക്ക് എന്തെങ്കിലും സവിശേഷമായ ആനുകൂല്യം നല്‍കുന്നതും അതിന് മാധ്യമങ്ങളും കൂട്ട് നില്‍ക്കണമെന്ന് വാശിപിടിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്.
സ്ത്രീകളെ പീഡിപ്പിക്കുന്നതും ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട ചില കേസുകളുടെ വിചാരണ രഹസ്യമായി നടത്താറുണ്ട്. അങ്ങനെ രഹസ്യമായി വിചാരണ നടത്തിയാല്‍, അതു സംബന്ധിച്ച വാര്‍ത്തകള്‍ കൊടുക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയില്ല. എന്നാല്‍ ജെയ്ഷായുടെ കേസില്‍ അങ്ങനെയൊരു വിചാരണയല്ല നടക്കുന്നത്. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കുന്നതില്‍ നിയമപരമായ തടസ്സങ്ങള്‍ ഒന്നുമില്ല. എന്നിട്ടും വാര്‍ത്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനു പിന്നിലെ യുക്തിയാണ് ജനങ്ങള്‍ക്ക് ബോധ്യം വരാത്തതും ജനാധിപത്യ ഇന്ത്യയുടെ പുതിയ അവസ്ഥാമാറ്റങ്ങള്‍ സൂചിപ്പിക്കുന്നതു. സംഘപരിവാര്‍ രാഷ്ട്രീയം ജനാധിപത്യഭരണ സംവിധാനത്തിന്റെ എല്ലാ മേഖലകളിലും എങ്ങനെ പിടിമുറുക്കന്നു എന്നതിലേക്കും ഈ സംഭവങ്ങള്‍ സൂചന നല്‍കുന്നു.

ഏതൊരു രാജ്യത്തിന്റെയും സാമൂഹ്യ പുരോഗതിയുടെ സൂചകങ്ങളില്‍ പ്രധാനപ്പെ ഒന്നാണ് ആ രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ഗ്രാഫ്. നമ്മുടെ രാജ്യത്തിന് മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ 136ാമത് സ്ഥാനമാണ് വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് നല്‍കിയിരിക്കുതൊണ് നിര്‍ഭാഗ്യകരമായ വസ്തുത. മാധ്യമസ്വാതന്ത്ര്യം ഏറ്റവും കൂടുതലുള്ളത് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലാണ്. ഓം സ്ഥാനത്തുള്ളത് നോര്‍വെയും, തുടര്‍ുള്ള സ്ഥാനങ്ങളില്‍ സ്വീഡനും ഫിന്‍ലന്‍ഡും ഡെന്മാര്‍ക്കുമാണ്. അഥവാ മാധ്യമങ്ങള്‍ക്കു മേലുള്ള കടുത്ത നിയന്ത്രണങ്ങളും അധികാര പ്രയോഗങ്ങളും രാജ്യത്തിന്റെ തന്നെ സാമൂഹ്യ പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്നു എന്നതാണ് വസ്തുത.
No comments:
Post a Comment