Tuesday, December 3, 2019

പപ്പേട്ടന്റെ ഗാന്ധർവ സൃഷ്ടികൾ…….

പപ്പേട്ടന്റെ ഗാന്ധർവ സൃഷ്ടികൾ…….

ആതിര എം
“വരൂ പ്രിയേ…
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം… അതികാലത്തെഴുന്നേറ്റ് മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്ത് പൂവിടരുകയും മാതളനാരങ്ങ പൂക്കുകയും ചെയ്തോ എന്ന് നോക്കാം.
അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും……”
മലയാളത്തിലെ ഏറ്റവും മികച്ച പ്രണയാഭ്യർത്ഥനയിൽ ഒന്നായി കണക്കാക്കുന്ന വാക്കുകൾ…
പത്മരാജൻ എന്ന പപ്പേട്ടന്റ മാസ്മരികതകളിൽ ഒന്ന്…
പ്രണയവും, വിരഹവും, ശരീരവും, ആത്മാവും നിറഞ്ഞ് നിൽക്കുന്നവയായിരുന്നു പത്മരാജൻ സിനിമകളും കഥകളും…
വ്യത്യസ്തമായ വഴികളിലൂടെ എന്നും വ്യത്യസ്തമായി നടന്ന ഒരു ഒറ്റയാൾ പോരാളി…. ആ പടയാളി അഭ്രപാളികളിൽ തീർത്ത വിസ്മയങ്ങൾ വാക്കുകൾക്കപ്പുറം…..
തൂവാനതുമ്പികളായെത്തി മുന്തിരി വള്ളികളിലൂടെ ഇന്നലെയുടെ കഥ പറഞ്ഞ് ഒരു കരിയിലകാറ്റായി മാഞ്ഞു പോയ അപരനില്ലാത്ത ഗന്ധർവൻ.
പപ്പേട്ടന്റെ ഓരോ സിനിമയും പറഞ്ഞ കഥകൾ സ്ഥലകാല വാക്കുകൾക്കപ്പുറം സഞ്ചരിച്ചവയായിരുന്നു…
തൂവാനത്തുമ്പികളിലെ ക്ലാരയെ പോലെ മറ്റൊരു കാമുകിയോ പ്രണയമോ മലയാള സിനിമ ലോകത്ത് പിന്നീട് ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
ജയകൃഷ്ണനും ക്ലാരയും അഭ്രപാളികളിൽ ജീവിക്കുകയായിരുന്നു. പ്രണയം വെറും ഉടലല്ല അത് രണ്ടു മനസുകൾ തമ്മിലുള്ള ആത്മാവിന്റെ കൂടി ചേരലാണ് എന്ന് ക്ലാരയും ജയകൃഷ്ണനും വീണ്ടും വീണ്ടും ഓർമിപ്പിച്ച് കൊണ്ടേയിരിക്കുന്നു. അത് കൊണ്ടാണ് ഒരുപാട് പ്രണയ കഥാപാത്രങ്ങൾ വന്നു പോയിട്ടും ക്ലാരക്ക് മരണമില്ലാത്തത്. ജീവിതം ആസ്വദിക്കാനിറങ്ങുന്ന ജയകൃഷ്ണനിൽ നിന്നാണ് തൂവാന തുമ്പികൾ തുടങ്ങുന്നത്. ആദ്യമായി ഒരു പെണ്ണിനെ അനുഭവിക്കാനിറങ്ങുന്ന ജയകൃഷ്ണൻ എത്തിപ്പെടുന്നത് ക്ലാരയിലാണ്. വെറുമൊരു ശരീരം മാത്രമായിരുന്നില്ല ക്ലാര. അവൾ പ്രണയത്തിന്റെ പുതിയ ഭാവമായി മാറുകയായിരുന്നു. അവളുടെ ശരീരം പലർക്കായി നൽകിയപ്പോഴും മനസ്സ് ജയകൃഷ്ണനിലായിരുന്നു.
സ്വവർഗാനുരതി എന്നൊരു പദം പോലും അന്യമായിരുന്ന ഒരു കാലത്തിലാണ് ദേശാടന കിളികൾ കരയാറില്ല എന്ന ചലച്ചിത്രം പുറത്തു വരുന്നത്. സ്വാതന്ത്ര്യത്തിന്റെ പുതു ലോകം തേടി പറന്ന നിർമ്മലയും സാലിയും ഒരിക്കലും തങ്ങൾക്ക് ഒരുമിച്ച് ഒരു ജീവിതം സാധ്യമല്ല എന്ന് തിരിച്ചറിയുകയും മരണത്തിലേക്ക് നടക്കുകയും ചെയ്യുന്നു. ലെസ്ബിയനിസം എന്നാൽ എന്താണെന്ന് മലയാളികൾ കേട്ടിട്ട് പോലുമില്ലാത്ത കാലത്താണ് പത്മരാജൻ വ്യത്യസ്തമായ ഉടലിന്റെ കഥ പറഞ്ഞത്. പലപ്പോഴും ശരീരവും മനസും വല്ലാത്തൊരു സംഘർഷത്തിലാണ്.
ശോഭന മുഖ്യ കഥാപാത്രമായെത്തിയ ഇന്നലെ എന്ന സിനിമയിൽ ഈ സംഘർഷമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഓർമകൾ നഷ്ടപ്പെട്ട് തന്റെ ഇന്നലെകൾ നഷ്ടമായ കഥാപാത്രം. അവൾ തന്നെ ചികിത്സിച്ച ഡോക്ടറുമായി പ്രണയത്തിലാകുമ്പോൾ അവർക്കിടയിലേക്ക് നന്ദൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി വരുന്നു. ശോഭനയുടെ ഭർത്താവാണ് ഇയാൾ. അവൾ ഇന്നലെകളെക്കുറിച്ചോർക്കാൻ കഴിയാത്തവളാണെന്നും മറ്റൊരാളുമായി അടുപ്പത്തിലാണെന്നും വേദനയോടെ മനസിലാക്കി അയാൾ അവളെ മുറിവേൽപിക്കാതെ സ്വയം മുറിവേറ്റവനായി തിരികെ പോകുന്നിടത്ത് സിനിമ അവസാനിക്കുന്നു.
അംനേഷ്യ ബാധിച്ച ശോഭനയുടെ കഥാപാത്രത്തിന് വർത്തമാന കാലമേ ഉള്ളു. മനസ്സ് പഴയതിൽ നിന്ന് പുതിയതായിരിക്കുന്നു. ആ പുതുമയ്ക്കാണ് പത്മരാജൻ പ്രാധാന്യം നൽകിയത്. ഓർമകളുടെ മറ്റൊരു രാഷ്ട്രീയം കൂടിയായിരുന്നു അവിടെ നിറഞ്ഞ് നിന്നത്. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലാകട്ടെ പ്രണയത്തിന്റെ പുതിയ തലങ്ങളായിരുന്നു ആവിഷ്കരിക്കപ്പെട്ടത്. സോളമനും സോഫിയയും തമ്മിൽ പ്രണയത്തിലാവുന്നു. പക്ഷെ സോഫിയ അവളുടെ കൊച്ചച്ചനാൽ പീഡിപ്പിക്കപ്പെടുന്നു. പക്ഷെ അത് വരെ ശീലിച്ചതുപോലെ പീഡിപ്പിക്കപ്പെട്ട പെണ്ണ് ആത്മഹത്യ ചെയ്യുകയോ അല്ലെങ്കിൽ ഇരുട്ടറയിൽ അടക്കപ്പെടുകയോ ചെയ്യുന്ന ഒരു അവസാനത്തിനു പകരമായി സോളമൻ സോഫിയയെ തന്റെ ജീവിതത്തിലേക്ക് ചേർക്കുന്നു. പെണ്ണ് വെറും ഉടലല്ല എന്ന പ്രഖ്യാപനം ആയിരുന്നു അത്.

ഇത്തരത്തിൽ പത്മരാജന്റെ മുഴുവൻ സിനിമകളിലും നിറഞ്ഞു നിന്നത് പുതിയ രാഷ്ട്രീയങ്ങൾ ആയിരുന്നു. അത് വരെ നിലനിന്നിരുന്ന പല വിശ്വാസങ്ങളും തകർക്കുകയായിരുന്നു അത്. പ്രണയത്തിന്റെയും രതിയുടെയും ഉടലിന്റെയുമൊക്കെ പുതിയ രാഷ്ട്രീയങ്ങളെ നിർവചിക്കുമ്പോൾ അത് വരെ നില നിന്നിരുന്ന വ്യവസ്‌ഥകൾക് എതിരെ കൂടെ ശബ്ദമുയർത്തുകയായിരുന്നു പത്മരാജൻ എന്ന ഗന്ധർവ്വൻ ……

സത്യജിത്ത് റേയുടെ “ചാരു” കാവ്യം

സത്യജിത്ത് റേയുടെ “ചാരു” കാവ്യം


_ശശിനാസ് നീലകണ്ഠൻ
ഇന്ത്യൻ സിനിമാ ലോകത്ത് തന്റേതായ വ്യക്തമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് സത്യജിത് റേ. കേവലം ചലിക്കുന്ന ചിത്രങ്ങളുടെ ദൃഷ്യാവിഷ്‌കാരം എന്നതിലുപരി റേയുടെ ചലച്ചിത്രങ്ങൾ തികച്ചും ഒരു കാവ്യ സൃഷ്ടിപോലെ മനോഹരമാണ്. ഈ മനോഹാരിത അതിന്റെ പൂർണ്ണതയിൽ എത്തിയ റേയുടെ ചിത്രമാണ് ചാരുലത. റേയുടെ ഉള്ളിലെ കലാകാരന്റെ പ്രതിഭ വ്യക്തമാക്കുന്നതാണ് ചാരുലതയിലെ ഓരോ നിമിഷവും.
രവീന്ദ്രനാഥ ടാഗോറിന്റെ നഷ്‌ടനിർഹ്‌ (the broken nest) എന്ന കഥയെ അടിസ്ഥാമാക്കി യാണ് റേ ചാരുലതയുടെ തിരകഥ തയ്യാറാക്കി യിരിക്കുന്നത്.1880 കാലഘട്ടത്തിലെ കൊൽക്കത്തയാണ് കഥാ പശ്ചാത്തലം. ബാൻസി ചന്ദ്രഗുപ്ത എന്ന കലാസംവിധായകനൊപ്പം ചേർന്ന് റേ ആ കാലഘട്ടത്തിലെ കെട്ടിടങ്ങളും ഉപകരണങ്ങളും മറ്റും പുനർനിർമിക്കുകയോ, നിലവിലുള്ളത് മാറ്റം വരുത്തുകയോ ആണ് ചെയ്തത്.
ചാരു എന്ന ചാരുലത, ഭർത്താവ് ഭൂപതി, ഭൂപതിയുടെ സഹോദരൻ അമൊൽ എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. കലയിലും സാഹിത്യത്തിലും അതീവ തത്പരയാണ് ചാരു. സെന്‍റിനെന്റൽ എന്ന പത്രാസ്ഥാപനം നടത്തുന്ന ഭർത്താവ് ഭൂപതിക്ക് ചാരുവിന്റെ താൽപര്യങ്ങളെയും കഴുവുകളെയും പരിപോഷിപിക്കുവനോ പ്രോത്സാഹിപ്പിക്കാനോ ഉള്ള സമയം കിട്ടുന്നില്ല. ആ വലിയ വീട്ടിൽ ഒന്നും ചെയ്യാനില്ലാതെ ചാരു ശ്വാസംമുട്ടുകയാണെന്ന് മനസ്സിലാകുന്ന ഭൂപതി, തന്റെ സഹോദരൻ അമോലിനെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു.
ചാരുവിൻ്റെ കഴിവുകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഉള്ള ദൗത്യം ഭൂപതി അമൊലിനെ ഏൽപ്പിക്കുന്നു. സമപ്രായക്കാരായ അമോലും ചാരുവും വളരേ പെട്ടെന്ന് തന്നെ അടുക്കുകയും, ചാരുവിന് അമോലിനോട് പ്രണയം തോന്നുകയും ചെയ്യുന്നു. ഇത് മനസ്സിലാകുന്ന അമോൽ, സഹോദരന് തന്നോടുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ ചാരുവിന് ഒരു കത്തെഴുതിവച്ച് വിദേശത്തേക്ക് ഉപരിപഠനത്തിന് പോവുന്നു.
ഹൃദയം തകർന്ന ചാരു അമോലിനുവേണ്ടി കരയുന്നത് ഭൂപതി കാണുകയും, ചാരുവിനു അമോലിനോടുള്ള ഇഷ്ടം അയാൾ മനസ്സിലാക്കുകയും ചെയ്യുന്നു. സങ്കടം സഹികാനാവാതെ വീടുവിട്ട് പോവുന്ന ഭൂപതി പക്ഷേ, യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് വീട്ടിൽ തിരിച്ചെത്തുന്നു.
ഭർത്താവിനെ കാണുന്ന ചാരു അദ്ദേഹത്തിനുനേരെ നിറകണ്ണുകളോടെ തന്റെ കൈകൾ നീട്ടുന്നു. ചാരുവിൻെറ കൈകൾക്ക് നേരെ ഭൂപതി തന്റെ കൈകൾ നീട്ടുന്നിടത്ത് വച്ച് ചിത്രം അവസാനിക്കുന്നു.
സത്യജിത്ത് റേയുടെ 12 മത്തെ കഥാ ചിത്രമാണ് ചാരുലത. കോളനി വൽകൃത ഇന്ത്യയിലെ സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകളുടെ ഏകാന്തതയും, മാനസിക സംഘർഷങ്ങളും ആണ് ഈ ചിത്രത്തിലൂടെ റേ പറയാൻ ശ്രമിക്കുന്നത്. ഒപ്പം പുറം ലോകവുമായി ബന്ധപെടാൻ ആഗ്രഹിക്കുന്ന ആധുനിക സ്ത്രീയുടെ ഉൽപത്തിയും റേ തന്റെ ചിത്രത്തിലൂടെ അടയാളപ്പെടുത്തുന്നു. സംഭാഷണങ്ങൾ വളരേ കുറച്ച് മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്.
ടാഗോറിന്റെ ചില വരികൾക്ക് റേ തന്നെ സംഗീതം നൽകിയ ഗാനങ്ങളും. പിന്നെ വളരേ ലളിതവും നൂതനവും ആയ ക്യാമറാ ടെക്നിക്കുകൾ ഉപയോഗിച്ചുമാണ് കഥാപാത്രങ്ങൾ തമ്മിലും, കഥാപാത്രം തന്നെയുള്ള ആശയവിനിമയം റേ സാധ്യമാക്കുന്നത്. സിനിമയുടെ തുടക്കത്തിൽ തന്നെ വഴിയിലൂടെ പോവുന്ന കുരങ്ങ് കളിക്കരെനെയും, മറ്റു വഴിയാത്രക്കാരെയും തന്റെ ദൂരദർശിനിയിലൂടെ പിന്തുടരുന്ന ചാരുവിന് പുറംലോകത്തെ കുറിച്ച് അറിയാനുള്ള ആകാംഷയും താത്പര്യവും എത്രമാത്രം ഉണ്ടെന്ന് ഈ ഒരു സീനിലൂടെ മനസ്സിലാക്കാം. തുടർന്ന് ഭർത്താവ് ഭൂപതി ചാരുവിനെ കടന്നു പോവുന്നുണ്ട്.എന്നാൽ പുസ്തക വായനയിലായിരുന്ന അയാൾ അവളെ ശ്രദ്ധിക്കാതെ നടന്നകലുന്നു. അകന്നുപോവുന്ന ഭർത്താവിനെയും തന്റെ ദൂരദർശിനിയിലൂടെ നോക്കുന്ന ചാരുവിനു അയാളും പുറംലോകത്തെ അംഗമാണെന്ന് തോന്നുന്നു. മറ്റൊരു തരത്തിൽ നോക്കുകയാണെങ്കിൽ അങ്ങനെയെങ്കിലും ഭർത്താവ് തന്റെ അടുത്തായി തോന്നുമല്ലോ എന്ന വിചാരമാവാം അങ്ങനൊരു പ്രവർത്തിക്കു ചാരുവിനേ പ്രേരിപ്പിച്ചത്.
ചിത്രത്തിലെ മറ്റൊരു മനോഹര നിമിഷം പൂന്തോട്ടത്തിൽ ഊഞ്ഞാലയിലിരിക്കുന്ന ചാരുവും സമീപം അമോലുമുള്ള മറ്റൊരു രംഗമാണ്. ഊഞ്ഞാലയുടെ അതേ ഗതിയിൽ തന്നെ ക്യാമറയും ചലിക്കുന്ന എട്ട് മിനിട്ടുള്ള ഈ സീനിലൂടെ ചാരുവിന്‌ അമോലിനോടുള്ള പ്രണയം അവൾ സ്വയം മനസ്സിലാകുന്നു. സാംഭാഷണം നാമമാത്രമായ ഈ രംഗം റേയുടെ സംവിധാന മികവാണ് വ്യക്തമാക്കുന്നത്. ക്ലൈമാക്സ് ഉൾപ്പെടെ ചിത്രത്തിൽ ഇത്തരത്തിലുള്ള നിരവധി മുഹൂർത്തങ്ങൾ ഉണ്ട്. ചരുലതയെ അവതരിപ്പിച്ച മധാപി മുഖർജിയുടെയും, ഭൂപതിയെ അവതരിപ്പിച്ച സൈലെൻ മുഖർജിയുടെയും, അമോലിനെ അവതരിപ്പിച്ച സൗമിത്രാ ചാറ്റർജിയുടെയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ചാരുലതയിലെത്.
1964 ലെ പ്രസിഡണ്ട് ന്റെ ഗോൾഡ് മെഡൽ,1965 ലെ ബർലിൻ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ ബേർ എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയത് ചാരുലതയായിരുന്നു. 40 വർഷം നീണ്ട സിനിമാ ജീവിതത്തിൽ ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ ഉൾപ്പെടെ 37 ചിത്രങ്ങൾ സത്യജിത്ത് റേ സംവിധാനം ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട തന്റെ സൃഷ്ടിയാണ്‌ ചാരുലത. കാണുന്ന പ്രേക്ഷകനും ചാരുലതയെ ഒറ്റയടിക്ക് തള്ളിക്കളയാൻ ആവില്ല. ചാരുലതയെ പോലെ മനോഹരമായൊരു കാവ്യം സിനിമയുടെ രൂപത്തിൽ കണ്ടുകിട്ടുക പ്രയാസമാണ്. അത് ആസ്വദിക്കാൻ കഴിയുക എന്നതാണ് ഒരു പ്രേക്ഷകനെ സംബന്ധിച്ച് പ്രധാനം.

“ഹെഡ്മാസ്റ്ററുടെ ഒപ്പ്‌ കട്ടവൻ”

“ഹെഡ്മാസ്റ്ററുടെ ഒപ്പ്‌ കട്ടവൻ”


നിഷാൻ പരപ്പനങ്ങാടി
സ്റ്റേറ്റ്മെന്റ് ന്റെ അവശ്യത്തിനായാണ് ബാങ്കിലേക്ക് ചെന്നത്. ഒരു ഫോം തന്ന് അത് പൂരിപ്പിച്ച് ഒപ്പിട്ട് തിരികെ കൊടുക്കാൻ പറഞ്ഞു. പറഞ്ഞ പ്രകാരം ചെയ്ത് തിരികെ നൽകി.
കമ്പ്യൂട്ടറിലേക്കും ഫോമിലേക്കും മാറി മാറി നോക്കിയ ശേഷം കാബിനിൽ ഉണ്ടായിരുന്ന സ്റ്റാഫ് എന്റെ ഒപ്പ്‌ വെട്ടിക്കളഞ്ഞ് ഫോം തിരികെ നൽകി.
“ഇതല്ല, നിങ്ങൾ അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ നൽകിയ ഒപ്പിടുക”
പടച്ചോനെ അതേത് ഒപ്പ്, ഒമ്പത് വർഷം മുമ്പ് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ എടുത്ത അക്കൗണ്ട് ആണ്. ഏതു ഒപ്പാണെന്ന് തമ്പുരാനറിയാം.
ഓർമ്മകൾ ഞൊടിയിടയിൽ തിരൂരങ്ങാടി ഓറിയെന്റൽ സ്‌കൂളിലേക്ക് തിരികെയോടി. ഏഴ്-എട്ട്-ഒമ്പത് ക്ലാസ്സുകാലം ഒപ്പുകളുടെ പ്രവാഹമായിരിക്കും. ഒരു ഉപകാരവുമില്ലാത്ത കെമിസ്ട്രി നോട്ട് ബുക്കുകളിൽ എസ്.ഓ.എസ് വരച്ചു കഴിഞ്ഞാൽ പിന്നെ കൂടുതൽ കാണുക ഒപ്പുകളായിരിക്കും. പലതിനും, ബി.ജെ.പി അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ നിലപാടിന്റെ ആയുസ്സ് പോലും ഉണ്ടാകില്ല (കൂടിയാൽ നാല്പത്തിനാല് മിനുട്ട്).
പലരുടെയും ഒപ്പുകളുമായി നമ്മുടേത് താരതമ്യം ചെയ്തു നമ്മുടെ ഒപ്പാണ് മനോഹരമെന്ന് ഏതെങ്കിലും ഒരുത്തൻ അഭിപ്രായപ്പെട്ടാൽ മതി, അഭിമാനം കൊണ്ട് നമ്മൾ ഹിമാലയ സാനുക്കളിലേക്ക് ഓടിക്കയറിയിട്ടുണ്ടാകും.
ഈ ബാങ്കിൽ ഞാൻ ഏതു ഒപ്പാവും ഇട്ടിട്ടുണ്ടാവുക. ആശങ്കാകുലതകൾ അഴിച്ചുവെച്ച് ഞാൻ ആലോചിക്കാൻ തുടങ്ങി.
അന്നെനിക്കൊരു ദുശ്ശീലമുണ്ടായിരുന്നു. മനോഹരമായ ഒപ്പുകൾ കണ്ടാൽ ഞാൻ മോഷ്ടിക്കും. അങ്ങനെ പ്രശസ്തമായ മോഷണങ്ങളിൽ ഒന്നായിരുന്നു ഞങ്ങളുടെ ഹെഡ്മാസ്റ്റർ ആയിരുന്ന മുഹമ്മദ് സാറുടെ ഒപ്പ്. ഒരുപാട് ‘ത്ത’ ഒന്നിച്ച എഴുതി മനോഹരമായൊരു ഒപ്പ്. ഇഷ്ടപ്പെട്ടു, സ്വന്തമാക്കി.
ഒരിക്കൽ ക്ലാസിൽ ഒരറിയിപ്പ് വന്നു. “കൺസഷൻ കാർഡിൽ ഹെഡ്മാസ്റ്ററുടെ ഒപ്പ് വേണ്ടവർ ഇന്റർവെൽ നു ഹെഡ്മാസ്റ്ററുടെ റൂമിലേക്ക് ചെല്ലുക”.
ഞാൻ അല്പസ്വല്പമൊക്കെ ജ്ഞാന തൃഷ്ണയുള്ള കൂട്ടത്തിൽ ആയതുകൊണ്ട് കഴിഞ്ഞ പിര്യേഡിൽ എടുത്ത പാഠഭാഗം ഒരാവർത്തി കൂടി വായിക്കാൻ ഇരുന്നത് കൊണ്ട് മാഷ് പറഞ്ഞ സമയത്ത് ചെല്ലാൻ പറ്റിയില്ല. ഒപ്പിട്ടു തരില്ലെന്ന വാശിയിൽ മാഷ്. അന്നെനിക്ക് വാക്കും ചോദ്യവും ഒന്നേയുള്ളൂ എന്നതുകൊണ്ട് കൂടുതലൊന്നും പറയാൻ മുതിർന്നില്ല.
ഒരു കഷ്ണം പേപ്പറുമെടുത്ത് നോട്ടീസ് ബോർഡിനടുത്തേക്ക് ചെന്ന്, അവിടെ പതിച്ചു വെച്ച ഒരറിയിപ്പിൽ നിന്ന് മൂപ്പരുടെ ഒപ്പ് പകർത്തിയെടുത്തു വരച്ചു. സഹാറ ഭൂമി കണക്കെ ഒഴിഞ്ഞു കിടന്നിരുന്ന ബയോളജി നോട്ടു ബുക്കിന്റെ പേജുകളിൽ പിന്നീടൊരു സൂചി കുത്താൻ ഇടമില്ലാത്ത വിധം ഒപ്പിട്ടു ഒപ്പിട്ടു തറയാക്കി.
മൂപ്പരെക്കാൾ മനോഹരമായി ആ ഒപ്പ് എനിക്കിടാൻ ആവും എന്ന ആത്മധൈര്യം വന്ന ശേഷം ഒരു പച്ച മഷി പേനയെടുത്ത് കൺസഷൻ കാർഡിൽ ഞാനങ്ങ് ഒപ്പിട്ടു. ഒന്നും അറിയാത്ത ഭാവത്തിൽ ഓഫീസിലെ റൈഹാനത്ത് താത്താനെ സമീപിച്ചിട്ട് പറഞ്ഞു:
“ഇതീല് സാറ് സീൽ വെച്ചു തരാൻ പറഞ്ഞക്ക്ണ് “
താത്ത സീൽ വെച്ച് തന്നു. ഞാൻ പിന്നെ ആ ഒപ്പ് എന്റേതാക്കി. എസ്.എസ്.എൽ.സി പരീക്ഷക്ക് വരെ ഞാൻ ആ ഒപ്പാണ് ഇട്ടുനൽകിയത്. ഭാഗ്യത്തിന് പിടിക്കപ്പെട്ടില്ല. അവിശ്വസനീയമായ ഒറിജിനാലിറ്റി കണ്ടു കുട്ടികൾ എന്നോട് ഇടക്കിടക്ക് ആ ഒപ്പ് ഇട്ടു കാണിച്ചു കൊടുക്കാൻ പറയും. ഞങ്ങൾ പത്താം ക്ലാസ് കഴിയുന്നതോടെ സാറും വിരമിച്ചു.
റിസൽട്ട് ഒക്കെ വന്ന് എസ്.എസ്.എൽ.സി ബുക്ക് വാങ്ങാൻ ചെന്ന ദിവസം, “എസ്.എസ് എൽ.സി ബുക്കും ടി.സി. യും കിട്ടി ബോധിച്ചു” എന്നെഴുതി ഒപ്പിട്ടത് കണ്ട്, “അല്ലാഹ്… ഞമ്മളെ മുഹമ്മദ് സാറെ ഒപ്പ്‌” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ്, അല്പം ആശ്ചര്യത്തോടെ റൈഹാനത്ത് താത്ത ആ ഓഫീസിൽ ഉണ്ടായിരുന്നവർക്കൊക്കെ ഒപ്പ്‌ കാണിച്ചു കൊടുത്തത് ഇപ്പോഴും ഓർക്കുന്നു.
ഒടുവിൽ ഏറെക്കുറെ ധാരണയായി, ഇത് തന്നെ ഞാൻ അന്ന് ബാങ്കിൽ ഇട്ടു നൽകിയ ഒപ്പ്. വീണ്ടും പഴയ ഒപ്പുകള്ളനായി. വളരെ മനോഹരമായി ആ ഫോമിൽ ‘എന്റെ’ പഴയ ഒപ്പിട്ടു നൽകി.
കൗണ്ടറിൽ ഉണ്ടായിരുന്ന സ്റ്റാഫ് വീണ്ടും കമ്പ്യൂട്ടർ സ്‌ക്രീനിലേക്കും എന്റെ ഒപ്പിലേക്കും മാറി മാറി നോക്കിയ ശേഷം മുമ്പത്തെ പോലെ വെട്ടിയിട്ടു പറഞ്ഞു: “സാർ, ഇതുമല്ല നിങ്ങളുടെ ഒപ്പ്”
“നിങ്ങൾ ഒരു നിമിഷത്തേക്ക് എന്റെ ഒപ്പൊന്നു കാണിച്ചു തരാമോ, ഒമ്പത് വര്ഷം മുമ്പ് ഇട്ട ഒപ്പാണ്, ഏതു നോട്ടീസ് ബോർഡിൽ നിന്നാണ് കട്ടതെന്ന് ഓർമയില്ല, അതോണ്ടാണ്”
കമ്പ്യൂട്ടർ സ്‌ക്രീനിൽ എന്റെ ഒപ്പ് കണ്ട ഞാൻ ഞെട്ടി;
“പടച്ചോനെ… സഖാവ് വി.എസ്”
അന്ന് “എന്റെ മരം” പദ്ധതിയുടെ ഭാഗമായി ലഭിച്ച ഡയറിയിൽ മുഖ്യമന്ത്രിയുടെ സന്ദേശം ഉണ്ടായിരുന്നു. അടിയിൽ ഒപ്പും. വളരെ ലളിതവും എന്നാൽ തരക്കേട്‌ ഇല്ലെന്നും തോന്നിയതുകൊണ്ട് പൊക്കി ചെറിയ വകഭേദങ്ങൾ വരുത്തി എന്റേതാക്കി.
ഒടുവിൽ ഒപ്പിട്ടു നൽകി, സ്റ്റേറ്റ്മെന്റും കൈപറ്റി അത് സമർപ്പിക്കേണ്ട ഇടത്തു ചെന്നപ്പോൾ അവന്റെ ചോദ്യം:
“സാറിനു സാറിന്റെ ഫാദറിന്റെ ഒപ്പ് ഇടാൻ അറിയാമോന്ന്”
അതും, പത്തുപന്ത്രണ്ടു കൊല്ലം പ്രോഗ്രസ് കാർഡിൽ ഒപ്പിട്ട, ലീവ് ലെറ്റർ സ്വന്തമാക്കിയുണ്ടാക്കിയ എന്നോട്.
എനിക്ക് പിടിതരാത്ത ഒരേയൊരു ഒപ്പ് എന്റെ വല്ല്യുമ്മാന്റെ ഒപ്പാണ്. സ്‌കൂളിൽ ഒപ്പിടാൻ വരുന്ന വല്ല്യുമ്മ സ്വന്തം പേരെഴുതി ഒപ്പിടുമ്പോൾ ബാക്കിയുള്ള കുട്ടികളുടെ കോളത്തിലും കൂടി ഒപ്പിട്ടു അവരുടെ രക്ഷിതാക്കൾക്ക് ഒപ്പിടാനുള്ള അവസരം നിഷേധിക്കുമായിരുന്നു.
ചുരുക്കത്തിൽ, ചെലവില്ലാതെ മാഷും, ഡോക്ടറും, പ്രിൻസിപ്പാളും, വില്ലേജ് ഓഫീസറും, മുഖ്യമന്ത്രിയും പലരുടെയും ”ബാപ്പയും ഉമ്മയും” ഒക്കെയായി വിലസിയ നാളുകൾ.ഔദ്യോഗികമായി ഒരു ഗസറ്റഡ് പദവിയിൽ ഇരുന്നിട്ടില്ലെന്നേ ഉള്ളൂ, എല്ലാ പദവിയും കൈയ്യാളിയിട്ടുണ്ട്..!! 🤓

LOVE STORY OF A TERRORIST

LOVE STORY OF A TERRORIST


nce upon a time, in a small village near Pulwama, South Kashmir, lived a terrorist called Firdaus Ahmed, belonging to the terrorist tanzeem, Hizbul Mujahidin.
He was of 25 years of age and a well known local terrorist in the area. Why he became a terrorist? Doesn’t matter! What matters is that Firdaus was in love!! Love with a girl of neighbouring village, an Anganwadi worker, his school time crush. Their love was talk among the young girls and boys of that area. A perfect love story?
But wait, how can a love story be complete without a villain or an Anti- Hero?
There was a villain or an anti hero. It was a young Captain of Rashtriya Rifles, a specialised unit for fighting terrorists (and killing them too!). As in charge of the villages’ area of this blooming love story, he wanted Firdaus dead or surrendered.
Firdaus used to find some time from his “Job” to meet his beloved in the lush green apple orchards. For both the world was a paradise within the paradise of Kashmir, but the fear of death hanged on their thoughts. Their future and dreams seemed uncertain. They used to discuss about their future which didn’t seem to have happy ending. Slowly it didn’t seem very romantic to be a terrorist and a lover.
In the meanwhile, the captain increased pressure on the father and brother of Firdaus. The villagers adviced the captain, to make life a living hell, for parents of terrorists. Firdaus’ father and brother were called to the Rashtriya Rifles camp repeatedly, humiliated and harassed. This was to done by captain to put pressure on Firdaus to either surrender or come out in open.
Firdaus’ father was jokingly called “Mujahid ka Khush naseeb baap”. The word khush naseeb was a pun intended. They were pressurised to make Firdaus surrender.
Photo from Shutterstock
This humiliation and harassment of his father and brother began to hurt Firdaus. He had two choices either to attack the Rashtriya Rifles camp, especially the captain and become “shaheed” or surrender. That was exactly what the captain wanted. Firdaus began to contemplate surrendering, but it was easier said than done. Surrendering was an act of betrayal for Hizbul Mujahidin.
Any terrorist doing so faced backlash in the form of getting killed himself or any of his family member. He survived death during an encounter with security forces under the captain. In that Firdaus lost his close friend, another terrorist. He literally saw him bleed to death. That was the last straw. Firdaus decided to surrender. He told his beloved to contact the captain for surrender. she contacted the captain through a villager who was captains friend, shabir.
There was a fear that Rashtriya Rifles would not want him alive and may be “encountered”. Shabir met Firdaus on behalf of the captain and convinced him to surrender.
He surrendered……..he was sent to jail……. …Hizbul mujahidin shot his brother in leg. His beloved’s job as an Anganwadi worker was terminated. Other terrorists started making advances to her. Both the parents were a big joke in the villages……. stigma of being a “surrenderees” relative began to haunt them.
Firdaus in jail was heartbroken. After his release from jail… He married his beloved…. but the charming girl was now a tired broken women. The life they dreamed together was nowhere seen in reality. Daily chores took over all romance …. poverty and fear of revenge by Hizbul Mujahidin always stared at their face ….
Well .. all love story don’t have an happy ending …especially of a terrorist.
What happened since then ………
That’s another story ……………….!
OBVIOUSLY OBLIVIOUS
(The Author can be reached in uuvaachmedia@gmail.com)
(Fiction)

ഉറക്കെ പറയുന്നവരെ ഭയക്കുന്നതെന്തിന്

ഉറക്കെ പറയുന്നവരെ ഭയക്കുന്നതെന്തിന്



_സഹീര്‍ കാരന്തൂര്
അധികാര പ്രമത്തത ചോദ്യം ചെയ്തതിന്റെ പേരില്‍ ഭരണവര്‍ഗത്തിന്റെ അനിഷ്ടത്തിനും വേട്ടയാടലിനും ഇരയാകേണ്ടി വരുന്നതാണ് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ വര്‍ത്തമാന കാല മുഖം. വിനോദ് വര്‍മ്മയെന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ് രാജ്യത്തെ മാധ്യമ പ്രവര്‍ത്തന മേഖലയില്‍ ചില ഭയപ്പാടുകള്‍ ഇളക്കി വിട്ടിട്ടുണ്ടെന്നതാണ് വസ്തുത. ഗാസിയാബാദിലെ വസതിയില്‍ വെച്ചാണ് ഒക്ടോബര്‍ 27 ന് യാതൊരു മുന്നറിയിപ്പുമില്ലാതെ വിനോദ് വര്‍മ്മ അറസ്റ്റ് ചെയ്യപ്പെടുന്നത്. ബന്ധുക്കള്‍ നിസ്സഹാരായി നോക്കി നില്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ പോലീസ് സ്‌റ്റേഷനില്‍ അടച്ചിട്ട വിനോദ് വര്‍മ്മയെ തന്റെ അഭിഭാഷകരോട് പോലും സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിച്ചില്ല. നിരവധി മാധ്യമപ്രവര്‍ത്തകരും എഡിറ്റര്‍മാരും സ്റ്റേഷനില്‍ വിനോദ് വര്‍മ്മയെ കാണാന്‍ ശ്രമിച്ചെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ട് അതിനെല്ലാം പോലീസ് തടയിട്ടു. അധികാര വര്‍ഗത്തിന്റെ അപ്രീതിക്കിരയാവുന്ന മാധ്യമ പ്രവര്‍ത്തനമാണ് നിങ്ങള്‍ നടത്തുതെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ എന്തായിരിക്കുമെന്നതിന്റെ കൃത്യമായ സന്ദേശം ആ കേസ് നല്‍കുന്നു.
കല്‍ക്കട്ട ക്രോണിക്കിള്‍’ പത്രത്തിന്റെ പത്രാധിപനായാണ് ജെയിംസ് സില്‍ക്ക് ബക്കിംഗ് ഹാം ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലെത്തുന്നത്. എന്നാല്‍ അധികം താമസിയാതെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ജെയിംസ് സില്‍ക്കിന് കല്‍ക്കട്ടയില്‍നിന്ന് തിരിച്ച് ഇംഗ്ലണ്ടിലേക്ക് തന്നെ പോകേണ്ടിവന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യനാളുകളില്‍ സംഭവിച്ചത് മോദി ഭരണകാലത്തും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
ഭരണകൂടം മാധ്യമങ്ങളെ ഭയക്കുന്നതിന്റെ ശക്തമായ തെളിവുകള്‍ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുക്കയാണല്ലോ. കഴിഞ്ഞ ദിവസം കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം മാധ്യമ ഭീതി അധികാരികളെ വേട്ടയാടുന്നുവെന്ന് തന്നെയാണ് തെളിയിക്കുന്നത്. മതിയായ രേഖകളുടെ പിന്‍ബലത്തോടയല്ലാതെ, മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും ഈ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് അഭിപ്രായപ്രകടനങ്ങളില്‍ ആധികാരികത വരുത്താനുള്ള ലക്ഷ്യത്തോടെയല്ല, ഭരണത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന്‌തൊന്നും പുറത്തു പോകാതെ കോട്ടകെട്ടി ഭദ്രമാക്കുക. ഉദ്യോഗസ്ഥരുടെ വായ അടപ്പിക്കുക. എന്നൊക്കെയുള്ള ദുഷ്ടലാക്കുകളോടെയാണ്.
മാധ്യമങ്ങള്‍ അഭിപ്രായം തേടി സമീപിച്ചാല്‍ വകുപ്പ് മന്ത്രിയുടെയോ മേധാവിയുടെയോ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേവും മന്ത്രാലയം നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ പി.ഐ.ബി (പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ) യെ സമീപിക്കാന്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറയണം
ഇത് ആദ്യമായല്ല മോദി മന്ത്രിസഭയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാറിലെ വിവരങ്ങള്‍ക്ക് കൈകാര്യം ചെയ്യുത് സംബന്ധിച്ച കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും മാധ്യമങ്ങളെ കൈകാര്യ ചെയ്യുതില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 2014 ല്‍ മോദി അധികാരത്തിലെത്തിയ ശേഷം മന്ത്രിസഭാംഗങ്ങള്‍ക്ക് ആദ്യം നല്‍കിയ നിര്‍ദ്ദേശവും മാധ്യമങ്ങളോട നേരിട്ട സംസാരിക്കരുതെന്നായിരുന്നു. നേരത്തെ സര്‍ജിക്കല്‍ സട്രൈക്ക് നടന്ന സമയത്തും വിദഗ്ദാഭിപ്രായങ്ങള്‍ പറയരുതെന്ന നിര്‍ദ്ദേശം മോദി തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു.
നഗ്നമായ അഴിമതി ആരോപണത്തിനു വിധേയനായ ജെയ്ഷായുടെ മാനനഷ്ടക്കേസില്‍ തീര്‍പ്പു കല്‍പിക്കുന്നതുവരെ, അതേപ്പറ്റി മാധ്യമങ്ങള്‍ കാണുകയോ, അറിയുകയോ പറയുകയോ പാടില്ലെന്ന് തീരുമാനിക്കുന്നതിനു പിന്നിലെ യുക്തി എന്താണ്? ഏതെങ്കിലും ഒരു സാധാരണ പൗരന്‍ നല്‍കുന്ന സമാനമായ മാനനഷ്ടക്കേസില്‍ ഭരണകൂടം ഇതുപോലൊരു നിലപാടു കൈ കൊണ്ടതായി അറിവില്ല.
ഇന്ത്യന്‍ പ്രധാനമന്ത്രിയും, ഒരു സാധാരണ പൗരനും കോടതിയുടെയും നിയമത്തിന്റെയും മുന്നില്‍ സമന്മാരാണ് എന്നാണ് നമ്മുടെ നിയമം പറയുന്നത്. നാമെല്ലാം ഇത് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതുമാണ്.
എന്നാല്‍ രാജ്യം ഭരിക്കുന്ന ബിജെപിയുടെ ദേശീയ പ്രസിഡന്റ് അമിത്ഷായുടെ മകനാണ് ജെയ്ഷാ എന്നതുകൊണ്ടു മാത്രം, നിയമം ജെയ്ഷായ്ക്ക് എന്തെങ്കിലും സവിശേഷമായ ആനുകൂല്യം നല്‍കുന്നതും അതിന് മാധ്യമങ്ങളും കൂട്ട് നില്‍ക്കണമെന്ന് വാശിപിടിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്.
സ്ത്രീകളെ പീഡിപ്പിക്കുന്നതും ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട ചില കേസുകളുടെ വിചാരണ രഹസ്യമായി നടത്താറുണ്ട്. അങ്ങനെ രഹസ്യമായി വിചാരണ നടത്തിയാല്‍, അതു സംബന്ധിച്ച വാര്‍ത്തകള്‍ കൊടുക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയില്ല. എന്നാല്‍ ജെയ്ഷായുടെ കേസില്‍ അങ്ങനെയൊരു വിചാരണയല്ല നടക്കുന്നത്. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കുന്നതില്‍ നിയമപരമായ തടസ്സങ്ങള്‍ ഒന്നുമില്ല. എന്നിട്ടും വാര്‍ത്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനു പിന്നിലെ യുക്തിയാണ് ജനങ്ങള്‍ക്ക് ബോധ്യം വരാത്തതും ജനാധിപത്യ ഇന്ത്യയുടെ പുതിയ അവസ്ഥാമാറ്റങ്ങള്‍ സൂചിപ്പിക്കുന്നതു. സംഘപരിവാര്‍ രാഷ്ട്രീയം ജനാധിപത്യഭരണ സംവിധാനത്തിന്റെ എല്ലാ മേഖലകളിലും എങ്ങനെ പിടിമുറുക്കന്നു എന്നതിലേക്കും ഈ സംഭവങ്ങള്‍ സൂചന നല്‍കുന്നു.
ഏതൊരു രാജ്യത്തിന്റെയും സാമൂഹ്യ പുരോഗതിയുടെ സൂചകങ്ങളില്‍ പ്രധാനപ്പെ ഒന്നാണ് ആ രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ഗ്രാഫ്. നമ്മുടെ രാജ്യത്തിന് മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ 136ാമത് സ്ഥാനമാണ് വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് നല്‍കിയിരിക്കുതൊണ് നിര്‍ഭാഗ്യകരമായ വസ്തുത. മാധ്യമസ്വാതന്ത്ര്യം ഏറ്റവും കൂടുതലുള്ളത് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലാണ്. ഓം സ്ഥാനത്തുള്ളത് നോര്‍വെയും, തുടര്‍ുള്ള സ്ഥാനങ്ങളില്‍ സ്വീഡനും ഫിന്‍ലന്‍ഡും ഡെന്മാര്‍ക്കുമാണ്. അഥവാ മാധ്യമങ്ങള്‍ക്കു മേലുള്ള കടുത്ത നിയന്ത്രണങ്ങളും അധികാര പ്രയോഗങ്ങളും രാജ്യത്തിന്റെ തന്നെ സാമൂഹ്യ പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്നു എന്നതാണ് വസ്തുത.